കഴക്കൂട്ടം : സിവിൽ സർവിസ് പരിശീലനത്തിനായി എത്തിയ യുവതിക്കുനേരെ കഴക്കൂട്ടത്ത് അപ്പാർട്ട്മെന്റിൽ കയറി യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി തിരുവനന്തപുരം പട്ടം സ്വദേശി കൂപ്പർ ദീപു എന്ന ദീപു കീഴടങ്ങി. സംഭവത്തിനുശേഷം മധുരയിൽ ഒളിവിൽ കഴിഞ്ഞ പ്രതി തിങ്കളാഴ്ച ഉച്ചക്ക് 12ഓടെ അഭിഭാഷകനോടൊപ്പമാണ് കഴക്കൂട്ടം അസി. കമീഷണർ നിയാസിന്റെ ഓഫിസിൽ കീഴടങ്ങിയത്. പെൺകുട്ടി താമസിക്കുന്ന മുറിയിൽ അർദ്ധരാത്രി എത്തിയ സുഹൃത്ത് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തിരുന്നു.
സംഭവത്തെ പറ്റി പെൺകുട്ടി പൊലീസ് നൽകിയ മൊഴിയിൽ പറയുന്നത് ഇങ്ങനെ: ആൺ സുഹൃത്തിനെ പറ്റി ചിലകാര്യങ്ങൾ പറയാനുണ്ടെന്നും നേരിട്ട് കാണണമെന്നും പറഞ്ഞ് ദീപു പെൺകുട്ടിയെ ഫോണിൽ വിളിച്ചു. അർധരാത്രിയോടെ പെൺകുട്ടി താമസിക്കുന്ന അപ്പാർട്ട്മെന്റിൽ എത്തി. ആൺ സുഹൃത്തിന്റെ ചില ഫോട്ടോകൾ പെൺകുട്ടിയെ കാണിച്ചു. തുടർന്ന് ബലമായി കീഴ്പ്പെടുത്തിയശേഷം മദ്യം നൽകി പീഡിപ്പിച്ചു.
പീഡിപ്പികുന്ന ദൃശ്യം ദീപുവിന്റെ കൈവശമുണ്ടെന്നും പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. പ്രതിയെ ഇന്ന് കോടതി ഹാജരാക്കുമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.