പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം സ്വദേശമായ പത്തനംതിട്ടയില്‍ എത്തിച്ചു. പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലേക്കാണ് നവീന്‍ ബാബുവിന്റെ മൃതദേഹം എത്തിച്ചത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്, കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്, നവീന്റെ സഹോദരന് പ്രവീണ്‍ ബാബു എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു.
മൃതദേഹം ഇന്ന് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ രാവിലെ പത്ത് മണിക്ക് പത്തനംതിട്ട കളക്ടറേറ്റില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെയ്ക്കും. ഉച്ചയ്ക്ക് ശേഷം മലയാലപ്പുഴയിലെ വീട്ടില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. മൃതദേഹം കൊണ്ടുവരുന്നുമെന്നറിഞ്ഞ് ബന്ധുക്കളും സഹപ്രവര്‍ത്തകരും നാട്ടുകാരുമടക്കമുള്ളവര്‍ ആശുപത്രിയില്‍ തടിച്ചുകൂടിയിരുന്നു.