റിയാദ്: സൗദിയില്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്
നിര്‍ത്തലാക്കി. സൗദി പൊതുഗതാഗത ജനറല്‍ അതോറിറ്റിയുടേതാണ് നടപടി. അതോറിറ്റി വക്താവ് സാലിഹ് അല്‍ സുവൈദ് ആണ് ഇക്കാര്യം അറിയിച്ചത്.
വര്‍ക്ക് പെര്‍മിറ്റ് ഇല്ലെന്നോ ട്രാഫിക് സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചെന്നോ കണ്ടെത്തിയ നിരവധി ബൈക്ക് ഡെലിവറി ബോയ്സിനെ റിയാദ് നഗരത്തില്‍നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു.
ഡെലിവറി ആപ്ലിക്കേഷനുകളിലൂടെ സേവനം നടത്തുന്ന മോട്ടോര്‍സൈക്കിളുകള്‍ക്ക് കമ്പനികള്‍ നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ലൈസന്‍സ് അനുവദിച്ചിരുന്നു. ആ ഘട്ടം ഇപ്പോള്‍ അവസാനിച്ചതായി അല്‍-സുവൈദ് വ്യക്തമാക്കി.
സൗദിയില്‍ 80 കമ്പനികള്‍ ഡെലിവറി ആപ്ലിക്കേഷനുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഈ വര്‍ഷം ആദ്യ പാദത്തിന്റെ അവസാനത്തില്‍ നിലവിലുള്ള വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണം 61 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.