പാലക്കാട്: വടകരയില്‍ കോണ്‍ഗ്രസ്-ബിജെപി ഡീല്‍ യാഥാര്‍ത്ഥ്യമാണെന്ന് തെളിഞ്ഞുവെന്ന് മുന്‍ മന്ത്രി എ കെ ബാലന്. സര്‍ക്കാരിനെ ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ഈ ഡീല്‍. പാലക്കാട്ടെ സരിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എ കെ ബാലന് പ്രതികരിച്ചു. സരിനെ നിര്‍ത്തിയാല്‍ എല്‍ഡിഎഫിന് മണ്ഡലത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമോയെന്ന ചോദ്യത്തോട് ‘എന്റെ കൈയ്യില്‍ കവടിയില്ല എന്നും എ കെ ബാലന് പ്രതികരിച്ചു.
സരിന്റെ ഭാഗത്ത് നിന്നും ഞെട്ടിപ്പിക്കുന്ന പ്രതികരണങ്ങളാണ് ഉണ്ടായത്. അത് ഗൗരവമായി കേരളീയ സമൂഹം ചര്‍ച്ച ചെയ്യണം. ബിജെപിക്കാരുടെ വീട്ടില്‍ പോയാലും ഷാഫി പറമ്പിലിനാണ് വോട്ട് കൊടുക്കുകയെന്ന് പറയുന്ന സാഹചര്യം ആയിരുന്നു. അതിന്റെ പ്രത്യൂപകാരമായി പാലക്കാട് ബിജെപിക്ക് ഗുണം ലഭിക്കും എന്നും എ കെ ബാലന് പറഞ്ഞു.