ബലാത്സംഗ കേസില്‍ നടന് സിദ്ദിഖ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേയ്ക്ക് മാറ്റി സുപ്രീംകോടതി . സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുളള ഇടക്കാല ഉത്തരവ് തുടരും. മറുപടി സത്യവാങ്മൂലം നല്കാന് സിദ്ദിഖിന് സമയം അനുവദിച്ചാണ് ഉത്തരവ്. സാങ്കേതികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ബലാംത്സംഗ വിവരം പുറത്ത് പറയാനെടുത്ത കാലതാമസമാണ് സിദ്ദിഖിന്റെ അഭിഭാഷകന് ഉന്നയിച്ച പ്രധാന ആരോപണം. പഴയ ഫോണുകള്‍ തന്റെ കൈയില്‍ ഇല്ലെന്നും ഐപാഡ് ഉപയോഗിക്കുന്നില്ലെന്നും സിദ്ദിഖ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.