പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാതെ സെബി മേധാവി മാധബി പുരി ബുച്ച്. വ്യക്തിപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു മാധബി അറിയിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സെബിയുടെ പ്രവര്‍ത്തനം പരിശോധിക്കാനാണ് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തില്‍ മാധബി പുരി ബുച്ചിനെ ക്ഷണിക്കുന്നത്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലാണ് സമിതിയുടെ തലവന്‍.
കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകാത്ത വിവരം ഇന്ന് രാവിലെയാണ് കമ്മിറ്റിയെ അറിയിച്ചത് എന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. മാധബി ബുച്ചും നാല് ഉദ്യോഗസ്ഥരും ഇന്നത്തെ യോഗത്തില്‍ ഹാജരാകുമെന്നാണ് കരുതിയിരുന്നത്. സെബിയുടെ നിലവിലെ പ്രവര്‍ത്തനത്തെക്കുറിച്ച് രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. മാധബി ബുച്ചിനും ഭര്‍ത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപണം ഉന്നയിച്ചിരുന്നു.