ഇ-ചെല്ലാന്റെ പേരിലുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നു.
ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തപ്പെട്ടുവെന്ന പേരില്‍ ലഭിക്കുന്ന സന്ദേശങ്ങളിലൂടെയും ലിങ്കുകളിലൂടെയും പണം തട്ടുന്ന സംഘങ്ങളാണ് രാജ്യത്ത് സജീവമാകുന്നത്. ഇത്തരം സംഘങ്ങള്‍ അയച്ചു നല്കുന്ന ലിങ്കില്‍ കയറിയാല്‍ പരിവാഹന്റേതെന്ന് തോന്നിക്കുന്ന വ്യാജ വെബ്സൈറ്റിലേക്കായിരിക്കും എത്തുക.
വ്യാജ മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്കും ഇത്തരത്തില്‍ വരാറുണ്ട്. ഇവയില്‍ കയറിയാല്‍ ഉപയോക്താവ് അപകടം തിരിച്ചറിയുന്നതിന് മുമ്പുതന്നെ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്, ലോഗിന്‍, ആധാര്‍ തുടങ്ങിയ വ്യക്തി വിവരങ്ങള്‍ക്കൊപ്പം അക്കൗണ്ടിലെ പണവും തട്ടിപ്പുസംഘം കൈക്കലാക്കും.
അടുത്തിടെ വിയറ്റ്നാമീസ് ഹാക്കിംഗ് സംഘം നടത്തിയ സൈബര്‍ ആക്രമണം ഇന്ത്യയിലെ നാലായിരത്തിലധികം മൊബൈല്‍ ഡിവൈസുകളെ ബാധിക്കുൽകയും ഏതാണ്ട് 16 ലക്ഷം രൂപ നഷ്ടമാവുകയും ചെയ്തിരുന്നു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമല്ലെന്ന് കാണുന്ന ലിങ്കുകള്‍ തുറക്കരുതെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.