തിരുവനന്തപുരം : കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ. 29ാമത് ചലചിത്രമേളയാണ് തിരുവനന്തപുരത്ത് ഒരുങ്ങുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ടു ചിത്രങ്ങളും ‘ഇന്ത്യൻ സിനിമ ഇന്ന്’ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളുമാണ് ഐ.എഫ്.എഫ്.കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
കണ്ണൂര്‍ സ്വദേശിയായ വിഷ്വല്‍ ഡിസൈനര്‍ അശ്വന്താണ് മേളയുടെ ലോഗോയും ബ്രാന്‍ഡ് ഐഡന്റിറ്റി കണ്‍സെപ്റ്റും തയാറാക്കിയിരിക്കുന്നത്.
ആര്യൻ ചന്ദ്ര പ്രകാശിന്റെ ആജൂർ (ബാജിക), വിപിൻ രാധാകൃഷ്ണന്റെ അങ്കമ്മാൾ (തമിഴ്), ജയ്ചെങ് സായ് ധോതിയയുടെ ബാഗ്ജാൻ (അസമീസ്), ആരണ്യ സഹായിയുടെ ഹ്യൂമൻസ് ഇൻ ദ ലൂപ് (ഹിന്ദി), അഭിലാഷ് ശർമ ഒരുക്കിയ ഇൻ ദ നെയിം ഓഫ് ഫയർ (മഗഹി), സുഭദ്ര മഹാജൻ ഒരുക്കിയ സെക്കൻഡ് ചാൻസ് (ഹിന്ദി), ഭരത് സിങ് പരിഹാറിന്റെ ഭേദിയ ദസാൻ (ഹിന്ദി) എന്നിവയാണ് ‘ഇന്ത്യൻ സിനിമ ഇന്ന്’ വിഭാഗത്തിൽ ഇടം നേടിയിരിക്കുന്നത്.
അഭിജിത്ത് മജുംദാർ ഒരുക്കിയ ബോഡി (ഹിന്ദി), ജയൻ ചെറിയാൻ ഒരുക്കിയ റിഥം ഓഫ് ദമാം (കൊങ്കിണി, കന്നട) ചിത്രങ്ങളാണ് അന്തരാഷ്ട്ര മത്സര വിഭാഗത്തിലുള്ളത്.