‘പണി’ എന്ന ചിത്രത്തെ വിമര്‍ശിച്ച് റിവ്യൂ പങ്കുവെച്ച യുവാവിനെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി നടന് ജോജു ജോര്‍ജ്. ചിത്രത്തെ വിമര്‍ശിച്ച് ആദര്‍ശ് എച്ച് എസ് എന്ന യുവാവ് ഫെയ്സ് ബുക്കിലിട്ട റിവ്യൂവിനെതിരെയാണ് ജോജു ജോര്‍ജ് രംഗത്തെത്തിയത്. മുന്നില്‍ വരാന്‍ ധൈര്യമുണ്ടോയെന്നും നേരില്‍ കാണാമെന്നുമൊക്കെ ജോജു ഫോണിലൂടെ ആദര്‍ശിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണി സന്ദേശം ആദര്‍ശ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഓഡിയോ വൈറല്‍ ആയതിന് പിന്നാലെ വിശദീകരണവുമായി ജോജു രംഗത്തെത്തി.
‘എന്റെ സിനിമ മോശമാണെങ്കില്‍ മോശമാണെന്ന് പറയണം. പക്ഷേ ഒരേ കാര്യങ്ങള്‍ ഒരുപാട് സ്ഥലത്ത് വേണമെന്ന് വെച്ചു തന്നെ കോപ്പി പേസ്റ്റ് ചെയ്ത് ഇട്ടു. അപ്പോള്‍ അയാളെ വിളിച്ച് സംസാരിക്കണമെന്ന് കരുതി തന്നെയാണ് വിളിച്ചത്. അതില്‍ സംസാരിച്ചത് ഞാന്‍ തന്നെയാണ്’ എന്നായിരുന്നു ജോജുവിന്റെ പ്രതികരണം.