പാലക്കാട്: സന്ദീപ് വാര്യര്‍ ബിജെപി വിടുമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. സന്ദീപ് വാര്യര്‍ പാര്‍ട്ടി വിടുമെന്നും മറ്റ് പാര്‍ട്ടികളിലേക്ക് പോകും എന്നതും തെറ്റായ വാര്‍ത്തയാണെന്ന് കൃഷ്ണകുമാര്‍ പ്രതികരിച്ചു.
സന്ദീപ് വാര്യര്‍ പാര്‍ട്ടി വിടുന്നത് എ കെ ബാലനെ പോലുള്ളവര്‍ക്ക് ആഗ്രഹിക്കാമെന്ന് മാത്രം. കൊട്ടാരക്കര പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദീപ് പോയത്. വരും ദിവസം സജീവമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സന്ദീപ് വാര്യര്‍ ഉണ്ടാകുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
അതേസമയം ബിജെപി വിട്ടിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു. സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ല. താന്‍ നാട്ടിലെ പ്രവര്‍ത്തകര്‍ക്കൊപ്പം സജീവമാണെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യര്‍ക്ക് എന്‍ഡിഎ കണ്വെന്ഷന് വേദിയില്‍ കസേര നല്‍കാത്തത് ശരിയായില്ലെന്നും പക്ഷേ അതുകൊണ്ടൊന്നും സന്ദീപ് പാര്‍ട്ടി വിട്ടുപോകില്ലെന്നും ശിവരാജന് പ്രതികരിച്ചു.