കോട്ടയം : ജില്ലയിലെ യുവജനപ്രതിനിധികളെ ഉള്‍പ്പെടുത്തി കോട്ടയം ജില്ലാതല ജാഗ്രതാസഭ യോഗം നവംബര്‍ ആറിന്. യുവജന കമ്മീഷന് ചെയര്മാന് എം. ഷാജറിന്റെ അദ്ധ്യക്ഷതയിൽ ഉച്ചക്ക് രണ്ടുമണിക്ക് കോട്ടയം കളക്ട്രേറ്റ് വിപഞ്ചിക കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
ജില്ലയിലെ വിദ്യാര്‍ത്ഥി- യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വകലാശാല, കോളജ് യൂണിയന് ഭാരവാഹികള്‍, നാഷണല്‍ സര്‍വ്വീസ് സ്കീം എന്‍.സി.സി പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്കരിക്കുക, ലഹരിയില്‍നിന്നു യുവജനതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരായി കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മീഷന് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കു മുന്നോടിയായാണ് യോഗം ചേരുന്നത്.