കൊച്ചി: അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഒരു മാസത്തിന് ശേഷം കുണ്ടന്നൂര്‍-തേവര പാലം തുറന്നു. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് പാലം തുറന്നത്. ഇതോടെ ഈ മേഖലയിലെ യാത്രാ ദുരിതം ഒഴിഞ്ഞു. ഇന്നലെ രാത്രി തന്നെ ഇരുചക്രവാഹനങ്ങള്‍ പാലത്തിലൂടെ ഓടിത്തുടങ്ങിയിരുന്നു. 15 ദിവസം കൊണ്ടാണ് പാലത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിക്കിയത്.
ടാറിങിനായി കഴിഞ്ഞ 15-ാം തീയതി മുതല്‍ പാലം അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ട് കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ ജോലികള്‍ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കുകയായിരുന്നു.