അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിജയ പ്രതീക്ഷയില്‍ കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും. അവസാനഘട്ട അഭിപ്രായ സര്‍വേകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് വ്യക്തമാകുന്നത്. സ്വിങ് സ്റ്റേറ്റ്സ് കേന്ദ്രീകരിച്ചാണ് ഇരുവരുടെയും പ്രചാരണം.
സംസ്ഥാനങ്ങളുടെ ചുമതലയാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പ്. ഇവിഎം മെഷീനുകള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
24 കോടി പേര്‍ക്കാണ് ഇക്കുറി തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. ഏഴ് കോടിയിലധികം പേര് ഇതുവരെ ഏര്‍ളി വോട്ടിംഗ്, പോസ്റ്റല്‍ സംവിധാനങ്ങളിലൂടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗില്‍ സംസാരിച്ച ട്രംപ്, ഈ തെരഞ്ഞെടുപ്പ് ബലഹീനതയും ശക്തിയും തമ്മിലുള്ളതാണെന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ബൈഡന് ഭരണകാലത്ത് സാമ്പത്തിക നില തകര്‍ന്നുവെന്ന് ട്രംപ് ആരോപിക്കുമ്പോള്‍ ജീവിതച്ചെലവ് കുറയ്ക്കാന്‍ പ്രവര്‍ത്തിക്കുമെന്നാണ് കമലയുടെ വാദം.