സംസ്ഥാന സ്കൂൾ കായിക മേളയിലെ അത്ലറ്റിക് മീറ്റിന്റെ ആദ്യദിനത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പാലക്കാടും മലപ്പുറവും തമ്മിൽ നടന്നത്. മത്സരം രണ്ടാം ദിനത്തിലെത്തുമ്പോൾ പാലക്കാടിനേക്കാൾ വെറും ഒരു പോയിന്റിന് മുന്നിലാണ് മലപ്പുറം.
നാല് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 30 പോയിന്റുകളോടെയാണ് മലപ്പുറം ഒന്നാം സ്ഥാനത്ത് എത്തിയത്. പാലക്കാടിന് 29 പോയിന്റാണ് ഉള്ളത്. നാലു സ്വർണവും ഒരു വെള്ളിയും ആറ് വെങ്കലവുമാണ് പാലക്കാടിന്റെ കൈവശം ഉള്ളത്. മൂന്നാം സ്ഥാനത്ത് എറണാംകുളവും നാലാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്.