ഇംഗ്ലീഷ് ഭാഷ സാഹിത്യ അവാർഡായ ബുക്കർ പ്രൈസ് സാമന്ത ഹാർവേയ്ക്ക്. ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് പുരസ്ക്കാരം ലഭിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആറ് ബഹിരാകാശ സഞ്ചാരികൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 16 സൂര്യോദയങ്ങളിലൂടെയും 16 അസ്തമയങ്ങളിലൂടെയും കടന്നുപോകുന്ന കഥയാണ് ഈ നോവൽ.
കോവിഡ് ലോക്ഡൗൺ കാലത്താണ് ഈ നോവൽ എഴുതാൻ ആരംഭിച്ചത്. ലണ്ടനിൽ നടന്ന ചടങ്ങിൽ 50 ,000 പൗണ്ടാണ് സമ്മാനത്തുകയായി ഹാർവേയ്ക്ക് ലഭിച്ചത് . പ്രമേയത്തിലെ കൗതുകം കൊണ്ട് ബ്രിട്ടണിൽ ഏറ്റവും അധികം വായനക്കാരെ ആകർഷിച്ച പുസ്തകമാണ് ഓർബിറ്റൽ. 2019 ന് ശേഷം ഈ അവാർഡ് നേടുന്ന ആദ്യ വനിതയാണ് സാമന്ത ഹാർവേ. 136 പേജുള്ള ഓർബിറ്റൽ സമ്മാനം നേടിയ രണ്ടാമത്തെ ഏറ്റവും ചെറിയ പുസ്തകമാണ്. ഷോർട്ലിസ്റ്റിൽ ഉണ്ടായിരുന്ന ഓർബിറ്റൽ മറ്റ് 5 പുസ്തകങ്ങളെ മറികടന്ന് മുന്നിലെത്തി.