പാലക്കാട് ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി വിടുന്ന എന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേരുന്നു എന്ന വാർത്തകളാണ് നിലവിൽ പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് കെപിസിസി വാര്‍ത്താസമ്മേളനം ഉടനുണ്ടാകും.
വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. പതിനൊന്നരയ്ക്കാണ് പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനം. ഇന്നുതന്നെ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് വേദിയിലേക്ക് എത്തുമെന്നാണ് സൂചന.