എലോൺ മസ്കിൻ്റെ സ്പേസ് എക്സ്, ഐ എസ് ആർ ഒയുമായി കൈകോർക്കാൻ കരാറിലേർപ്പെട്ടതായി റിപ്പോർട്ടുകൾ. എലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള റോക്കറ്റ് നിർമാണ കമ്പനിയാണ് സ്പേസ് എക്സ്. ജിസാറ്റ് -20 കമ്മ്യൂണിക്കേഷൻസ് ഉപഗ്രഹം വിക്ഷേപിക്കുന്നതിന് ഒരു പ്രധാന കരാർ ഉറപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ.
സ്പേസ് എക്സിൻ്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് അടുത്ത ആഴ്ച ആദ്യം വിക്ഷേപണം നടത്തും. ഇത് ഐഎസ്ആർഒയും സ്പേസ് എക്സും തമ്മിലുള്ള നിരവധി വാണിജ്യ സഹകരണങ്ങളിൽ ആദ്യത്തേതായിരിക്കും. തെരഞ്ഞെടുപ്പിന് ശേഷം യുഎസ് പ്രസിഡന്റ് ആയി സ്ഥാനമേറ്റ ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൻ കീഴിലുള്ള ആദ്യ ഇടപാടുമായിരിക്കും.
4,700 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്-20 ഉപഗ്രഹം ഇന്ത്യയുടെ സ്വന്തം റോക്കറ്റുകൾ വഹിക്കാൻ കഴിയാത്തത്ര ഭാരമുള്ളതാണ്, അതിനാൽ വിക്ഷേപണത്തിനായി സ്പേസ് എക്സിനെ തെരഞ്ഞെടുക്കുകയായിരുന്നു. യുഎസിലെ കേപ് കാനവറലിൽ നിന്ന് വിക്ഷേപണം നടത്തും.