ഹൈദരാബാദ്: ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത 19000ലേറെ ലിറ്റര്‍ കുപ്പിവെള്ളം പിടിച്ചെടുത്തു. ഭക്ഷ്യ സുരക്ഷാ വിഭാഗം നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഹൈദരാബാദില്‍ നിന്ന് ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം പിടിച്ചെടുത്തത്.
തെലങ്കാനയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ടാസ്ക് ഫോഴ്സ് വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിവരികയാണ്. അതിനിടെയാണ് ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം പിടികൂടിയത്.
ബ്രിസ്ലെഹ്രി (Brislehri)എന്ന് രേഖപ്പെടുത്തിയ കുപ്പിവെള്ളത്തിന്റെ ഒരു ലിറ്റര്‍ കുപ്പികള്‍, അര ലിറ്റര്‍ കുപ്പികള്‍ എന്നിവ പരിശോധനയില്‍ പിടിച്ചെടുത്തു. കെല്‍വെ (Kelvey)യുടെ 1 ലിറ്റര്‍ കുപ്പികള്‍, അര ലിറ്റര്‍ കുപ്പികള്‍ എന്നിവയും നേച്ചേഴ്സ് പ്യുവര്‍ എന്ന ബ്രാന്‍ഡിന്റെ 108 ലിറ്റര്‍ കുപ്പിവെള്ളവും പിടിച്ചെടുത്തു.
ആകെ 19,268 ലിറ്ററാണ് പിടികൂടിയതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. പരിശോധനയില്‍ കണ്ടെത്തി. എഫ്എസ്എസ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.