മഹാരാഷ്ട്ര : ഭരണകക്ഷിയായ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും തമ്മിലുള്ള ഏറ്റുമുട്ടൽ മുന്നേറുന്നു. മന്ദഗതിയിലേയ്ക്ക് എത്തിയ പോളിങ് നിരക്ക് ഉയര്‍ന്നുവരികയാണ് മഹാരാഷ്ട്രയില്‍.
നാല് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വെറും 18.14 ശതമാനം മാത്രമായിരുന്നു പോളിങ് നിരക്ക്. മണിക്കൂറുകള്‍ക്കിപ്പുറം നിരക്ക് സാവധാനത്തില്‍ ഉയരുന്നുണ്ടെന്നതാണ് രാഷ്ട്രീയ മുന്നണികള്‍ക്ക് ആശ്വാസം പകരുന്നത്.
മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി അധികാരത്തിലെത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നാണ് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാർ ഉറപ്പിച്ചു പറയുന്നത്.