തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ട പശ്ചാത്തലത്തില്‍ മന്ത്രി സജി ചെറിയാന് രാജി വയ്ക്കേണ്ടതില്ലെന്ന് സിപിഐഎം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വിഷയത്തില്‍ പാര്‍ട്ടി സജി ചെറിയാന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ധാര്‍മികത മുന്‍നിര്‍ത്തി ഒരിക്കല്‍ രാജിവെച്ചതാണെന്ന് പാര്‍ട്ടി വിലയിരുത്തി.
വിചാരണ വേളയില്‍ തന്റെ ഭാഗം കേട്ടില്ലെന്ന സജി ചെറിയാന്റെ വാദം ശരിയാണെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. മന്ത്രിസ്ഥാനത്ത് ഇരിക്കുന്ന വ്യക്തി ആയതുകൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
അതിനര്‍ത്ഥം മന്ത്രിസ്ഥാനത്തിരുന്ന് അന്വേഷണം നേരിടാമെന്നല്ലേ എന്ന് പി രാജീവ് ചോദിച്ചു. കോടതി ഉത്തരവ് സജി ചെറിയാന്റെ മന്ത്രി സ്ഥാനത്തിന് ഭീഷണിയല്ലെന്നാണ് പാര്‍ട്ടി ഉത്തരവിനെ വ്യാഖ്യാനിച്ച് ചൂണ്ടിക്കാട്ടുന്നത്.
തദ്ദേശ റോഡ് പുനരുദ്ധാരണം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
കഴിഞ്ഞ ദിവസമാണ് ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ ഹൈക്കോടതിയില്‍ നിന്ന് മന്ത്രി സജി ചെറിയാന് തിരിച്ചടി നേരിട്ടത്. സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോര്‍ട്ടും അതിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇറക്കിയ ഉത്തരവും റദ്ദാക്കിയ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ല എന്ന വിമര്‍ശനത്തോടെ സംസ്ഥാന ക്രൈംബ്രാഞ്ചിലെ സത്യസന്ധനായ ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.