ഡല്‍ഹി: പാലക്കാടെ ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന് വധക്കേസിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി. പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ഓരോ പ്രതികളുടേയും പങ്ക് പ്രത്യേകം പരിശോധിക്കാതെയാണ് ജാമ്യം നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യത്തിനെതിരെ എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ഹര്‍ജി സുപ്രീം കോടതി അടുത്ത മാസം വീണ്ടും പരിഗണിക്കും. ഈ വര്‍ഷം ജൂണിലാണ് കര്‍ശന ഉപാധികളോടെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.