തൃശൂർ : കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷിന്റെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. ഈ കേസിൽ ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയിരുന്നു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇന്ന് സതീഷിന്റെ മൊഴി രേഖപ്പെടുത്തുന്നത്. രാവിലെ 11 മണിക്ക് മൊഴി രേഖപ്പെടുത്തും.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു കൊടകര കുഴൽപ്പണകേസ് അരങ്ങേറിയത്. ഈ വിഷയത്തിൽ തിരൂർ സതീഷ് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി ഇതോടെ ഈ കേസ് വിവാദമായി.
കുഴൽപ്പണമായി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് 6 ചാക്കുകളിലായി ഒൻപത് കോടി രൂപ എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും ധർമ്മരാജൻ എന്നൊരു വ്യക്തിയാണ് പണം കൊണ്ട് വന്നതെന്നും തിരൂർ സതീഷ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ സതീഷിന്റെ ഈ ആരോപണങ്ങൾ ബിജെപി നേതൃത്വം ഒന്നാകെ തള്ളി. 200 സാക്ഷികളാണ് കേസിലുള്ളത്.