സെറിബ്രൽ പാൾസിയെ തോൽപിച്ച് സംവിധായകനായ ഒരു യുവാവാണ് രാഗേഷ് കൃഷ്ണൻ. പരിമിതികളെ മറികടന്ന് തന്റെ ആദ്യ സിനിമ ‘കളം @24’ വെള്ളിയാഴ്ച തിയറ്ററിൽ റിലീസ് ചെയ്തു. താൻ ആദ്യമായി തിരക്കഥയും സംവിധാനവും ചെയ്ത ചിത്രം റിലീസായതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.
കോളേജ് വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ ആൽബങ്ങളും ചെറിയ സിനിമകളും സംവിധാനം ചെയ്ത പരിചയമാണ് മുഴുനീള സിനിമ ചെയ്യാൻ രാഗേഷിനെ പ്രാപ്തനാക്കിയത്. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള കളം @24 എന്ന സിനിമ സിനി ഹൗസ് മീഡിയയും സി.എം.കെ. പ്രൊഡക്ഷൻസും ചേർന്നാണ് പുറത്തിറക്കുന്നത്.
സ്വയം രോഗിയാണെന്ന് കരുതാൻ തയ്യാറാവാത്ത രാഗേഷ് എല്ലാവരേയുംപോലെ തനിക്കും നല്ല ഒരു സംവിധായകനും തിരക്കഥാകൃത്തും ആകാമെന്ന ഉറപ്പിലാണ് സിനിമ മോഹങ്ങൾ മനസിൽ കൊണ്ടുനടന്നത്. കുഞ്ഞുനാളിൽ കൂടെക്കൂടിയ സിനിമാപ്രേമം പ്രായം ഏറുന്നതനുസരിച്ച് വളർന്നു. തന്നെക്കൊണ്ടാകുമോ എന്നുള്ള ചിന്ത മനസ്സിനെ തളർത്തിയില്ല. സെറിബ്രൽ പാൾസിയേയും തോൽപിച്ച് സ്വപ്നത്തിനു പിന്നാലെ മുന്നോട് നീങ്ങുന്ന രാഗേഷ് മലയാള സിനിമയുടെ അഭിമാനമാനമാണ്