പാർലമെൻറ് ശീതകാല സമ്മേളനം ഇന്ന് സമാപിക്കും. ബഹളങ്ങൾ രൂക്ഷമായ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസമാണ് ഇന്ന്. ശീതകാല സമ്മേളനം അവസാനിപ്പിച്ച് സംയുക്ത പാർലമെന്ററി സമിതിയെ രൂപീകരിക്കാനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബിൽ സർക്കാർ ഇന്ന് അവതരിപ്പിച്ചേക്കും. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ് വാൾ ആണ് പ്രമേയം അവതരിപ്പിക്കുക.
പാർലമെന്റിന്റെ മകർ ദ്വാറിലെ പ്രതിഷേധത്തിനിടെ രണ്ട് എംപിമാർക്ക് പരിക്കേറ്റതായി ബിജെപി പരാതി നൽകിയതിനെത്തുടർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരായ പൊലീസ് കേസ് എടുത്തു. ഡോക്ടര്‍ ബി ആര് അംബേദ്കറിനെതിരായ വിവാദ പരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് നിലവിൽ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം.