വിരമിക്കൽ തീരുമാനം വലിയ ആശ്വാസവും സംതൃപ്തിയും നൽകിയെന്ന് ക്രിക്കറ്റ് താരം ആർ അശ്വിൻ.‘വിരമിക്കലിനെക്കുറിച്ച് ഏറെ നാളായി ചിന്തിക്കുന്നുണ്ടെന്നും എന്നാൽ ബ്രിസ്ബെയ്ൻ ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് തീരുമാനം എടുത്തതെന്നും അശ്വിൻ പ്രതികരിച്ചു.
തന്നെ സംബന്ധിച്ച് ഇതൊരു വലിയ തീരുമാനല്ല. എല്ലാ ക്യാപ്റ്റൻമാർക്ക് കീഴിലും വളരെ ആസ്വദിച്ചും സ്വാതന്ത്രവുമായാണ് കളിച്ചത്. അതേ സമയം ഇന്ത്യൻ ക്യാപ്റ്റനാവാൻ കഴിയാത്തതിൽ ഒരു വിഷമവും പരാതിയുമില്ലെന്നും അശ്വിൻ പറഞ്ഞു.