ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇടംപിടിക്കാനുള്ള തയ്യാറെടുപ്പുകളില്‍ ഇന്ത്യ. പദ്ധതിയുടെ അവസാനഘട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഐഎസ്ആര്‍ഒ. ഇന്ത്യയുടെ ഡോക്കിംഗ് പരീക്ഷണമായ ‘സ്പാഡെക്സ്’ ദൗത്യം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുമ്പോൾ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി-സി60 ആദ്യ ലോഞ്ചിംഗ് പാഡിലെത്തിച്ചു.
ഭാവി ദൗത്യങ്ങളില്‍ അനിവാര്യമായ ഡോക്കിംഗ് സാങ്കേതികവിദ്യയുടെ പരീക്ഷണമാണ് സ്പാഡെക്സ് ദൗത്യം. പിഎസ്എല്‍വി-സി60 റോക്കറ്റ് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ 470 കിലോമീറ്റര്‍ ഉയരത്തിലുള്ള സര്‍ക്കുലര്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ വച്ച് കൂട്ടിച്ചേര്‍ക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യം വെക്കുന്നത്.
സ്പാഡെക്സ് പരീക്ഷണം വിജയമായാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. നിലവിൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കാണ് ഈ സാങ്കേതികവിദ്യയുള്ളത്.