ഛത്തീസ്ഗഡിലെ റായ് ഗഡ് ജില്ലയിൽ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിതനെ കെട്ടിയിട്ട് മർദിച്ച് കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ഒരു ആദിവാസി വിഭാഗക്കാരൻ ഉൾപ്പടെ മൂന്ന് പേരാണ് അറസ്റ്റിലായത്. 50 വയസുളള പഞ്ച് റാം സാർത്തി എന്നയാളാണ് കൊല്ലപ്പെട്ടത്.
സാർത്തിയെ മരത്തിൽ കെട്ടിയിട്ട് മുളവടികൊണ്ട് അടിക്കുകയും ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാർത്തിയെ അബോധാവസ്ഥയിലാണ് പൊലീസ് കണ്ടെത്തിയത്.