താനെ: ആശുപത്രിയില്‍ നിന്ന് ‘ചക്ദേ ഇന്ത്യ’ എന്ന ഹിന്ദി ഗാനത്തിന് ചുവടുവെച്ച് വിനോദ് കാംബ്ലി. മോശം ആരോഗ്യനിലയെ തുടര്‍ന്ന് ആശുപത്രിയിൽ കഴിയുന്ന താരം പാട്ടിനു ചുവടുവെക്കുന്ന പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്.

താനെയിലെ ആകൃതി ഹോസ്പിറ്റലിലെ നഴ്സിനും ജീവനക്കാര്‍ക്കുമൊപ്പം ‘ചക്ദേ ഇന്ത്യ’ എന്ന പ്രശസ്തമായ ഗാനത്തിന് ചുവടുവെക്കുന്നതാണ് വീഡിയോ. ആശുപത്രിയിലെ നഴ്സിനൊപ്പം പാട്ടിന്റെ താളത്തിനൊത്ത് പതുക്കെ കാലുകളും കൈകളും ചലിപ്പിക്കുന്ന കാംബ്ലി ‘ചക്ദേ ഇന്ത്യ’ ഏറ്റുപാടുന്നുണ്ട്. മൂത്രാശയ അണുബാധയെ തുടർന്നാണ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.