അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധിച്ചതിനെ തുടർന്ന് ബിജെപി നേതാവ് ഖുശ്ബു സുന്ദർ മധുരയിൽ അറസ്റ്റിൽ. പൊലീസിന്റെ അനുമതി ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഖുശ്ബുവിന് പിന്നാലെ മറ്റ് നേതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപി റാലിക്ക് അനുമതി പൊലീസ് നിഷേധിച്ചിരുന്നു.
ഡിസംബർ 23 നാണ് അണ്ണാ സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.