ഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ വിജയമാണ് തന്റെ ജീവിതമെന്ന് സുപ്രീംകോടതി ജഡ്ജി സിടി രവികുമാര്‍. മൂന്ന് വര്‍ഷം നീണ്ട സുപ്രീംകോടതി ജഡ്ജി പദവിയില്‍ രവികുമാറിന്റെ അവസാന പ്രവൃത്തി ദിവസമായിരുന്നു ഇന്ന്. ഭരണഘടന എല്ലാവര്ക്കും തുല്യ അവസരവും അവകാശവും നല്കുന്നു എന്നതിന്റെ ഉദാഹരമാണ് തന്റെ ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടിക ജാതിയില്‍പ്പെട്ടവര്‍ക്ക് വിദ്യാഭാസം പോലും നിഷേധിക്കപ്പെട്ട കാലത്ത് പൊരുതി പഠിച്ച പിതാവിന്റെ വഴിയിലൂടെയാണ് രവികുമാറും യാത്ര നടത്തിയത്.
കോടതിയില്‍ ബഞ്ച് ക്ലാര്‍ക്കായിരുന്ന പിതാവ് ചുടലയില്‍ തേവന്റെ അഞ്ചാമത്തെ മകന് സുപ്രീംകോടതി വരെ നടന്നു കയറിയത് സമൂഹത്തില്‍ നിലനിന്നിരുന്ന അസമത്വങ്ങളോട് സന്ധി ചെയ്യാതെയാണ്. ആലപ്പുഴയിലെ മാവേലിക്കര തഴക്കര എന്ന ഗ്രാമത്തില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക് വരെ എത്തിയ ജീവിതയാത്ര തുല്യ അവകാശവും അവസരവും നല്കുന്നു എന്നതിന്റെ തെളിവാണെന്നും സിടി രവികുമാര്‍ പറഞ്ഞു.