മുംബൈ: ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ ദുബായിൽ ടീമിനെ നയിക്കും, ജസ്പ്രീത് ബുംറയും, മുഹമ്മദ് ഷമിയും, ശ്രേയസ് അയ്യരും ടീമിൽ ഇടം നേടി. കെഎൽ രാഹുലും ഋഷഭ് പന്തുമാണ് രണ്ട് വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകൾ. യശസ്വി ജയ്സ്വാളും ശുഭ്മാൻ ഗില്ലും ടീമിൻ്റെ ഭാഗമാണ്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയില്ല.
2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം
രോഹിത് ശർമ്മ (captain), ശുഭ്മാൻ ഗിൽ (vice -captain), കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ.
ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന പരമ്പരയിലെ ഇന്ത്യൻ ടീം
രോഹിത് ശർമ്മ (സി), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ/ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ.