കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെ ടീമിൽ നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തിയില്ല എന്ന പരാമർശവുമായി ശ്രേയസ് അയ്യർ. ഐപിഎൽ 2025 മെഗാ ലേലത്തിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
കൊൽക്കത്ത ടീമിനൊത്തുള്ള ഒരോ നിമിഷവും താൻ ആസ്വദിച്ചിരുന്നു. നൈറ്റ് റൈഡേഴ്സിനൊപ്പം ഐപിഎൽ ചാംപ്യൻഷിപ്പും സ്വന്തമാക്കി. എന്നാൽ തന്നെ നിലനിർത്തുന്നതിൽ ടീം മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് വലിയ ശ്രമങ്ങൾ ഉണ്ടായില്ല. അതിനാൽ ആശയവിനിമയത്തിലെ പോരായ്മകളെ തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിടാൻ തീരുമാനിച്ചതെന്ന് ശ്രേയസ് വ്യക്തമാക്കി.