കല്പറ്റ: വയനാട് മാനന്തവാടിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ഛപ്പന്റെ ഭാര്യ രാധയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാനന്തവാടി പഞ്ചാരിക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് ആക്രമണം നടക്കുന്നത്.
തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം. ആദിവാസി വിഭാഗത്തില്‍ നിന്നുളള സ്ത്രീയാണ് രാധ. ഒന്നിലധികം കടുവകള്‍ പ്രദേശത്തുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ മുതല്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.