ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന പാര്‍ട്ടിയായ തമിഴക വെട്രി കഴകം ഇന്‍ഡ്യ സഖ്യത്തിലേക്ക് വരണമെന്ന നിലപാടിൽ തിരുത്തലുമായി കോണ്‍ഗ്രസ്. ഡിഎംകെയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് നിലപാട് മാറ്റം. വിജയെ സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ടിവികെയുടെ നയങ്ങള്‍ ഇന്‍ഡ്യ സഖ്യവുമായി യോജിച്ചു പോകുന്നതാണെന്ന് അഭിപ്രായപ്പെടുക മാത്രമാണ് ചെയ്തതെന്നും ടിഎന്‍സിസി പ്രസിഡന്റ് സെല്‍വ പെരുന്തഗൈ വ്യക്തമാക്കി.
തമിഴ്നാട്ടില്‍ സഖ്യം തീരുമാനിക്കുന്നത് ഡിഎംകെയാണെന്നും അദ്ദേഹം വിശദീകരിച്ചു.വിജയ് രാഷ്ട്രീയപ്രവേശം അറിയിച്ചപ്പോള്‍ ഡിഎംകെ വരവേറ്റിരുന്നു. എന്നാല്‍, ഡിഎംകെയാണ് പ്രധാന രാഷ്ട്രീയ എതിരാളിയെന്ന് ടിവികെ സംസ്ഥാന സമ്മേളനത്തില്‍ വിജയ് പ്രഖ്യാപിക്കുകയും അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയുമായിരുന്നു. പിന്നീടും വിമര്‍ശനം തുടര്‍ന്നു. അതിനിടയിലാണ് കോണ്‍ഗ്രസ് അദ്ദേഹത്തോട് മൃദുസമീപനം തുടര്‍ന്നത്.