തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഭക്ഷ്യ വിഷബാധ. കുട്ടികളുടെ സ്പെഷ്യൽ വാർഡിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്.
ചികിത്സയിലുള്ള 7 കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. സംഭവത്തിൽ ഡിഎംഒയുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ട്.