തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്. റേഷൻ വ്യാപാരികളുടെ ആവിശ്യം മന്ത്രി അംഗീകരിച്ചു.
വേതന പാക്കേജ് സംബന്ധിച്ച റിപ്പോർട്ടിൽ ഉടൻ ചർച്ച തുടങ്ങാമെന്ന് മന്ത്രി അറിയിച്ചു. എന്നാൽ, ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകും. സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമാനിച്ചിരുന്നു.