പഴയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലുള്ള പുകിലുകൾ നമ്മൾ എത്രയോ കണ്ടതാണ്. മുഖ്യമന്ത്രിയുമായി നേരിട്ട് യുദ്ധമായിരുന്നല്ലോ അദ്ദേഹം നടത്തിയിരുന്നത്. എന്നാൽ പുതിയ ഗവർണർക്ക് സർക്കാരിനോടും മുഖ്യനോടുമൊക്കെ മൊഹബത്താണ്. റിപ്പബ്ലിക് ദിന സത്കാരത്തില്‍ രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പട പടയായി എത്തിയിരുന്നു. പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചങ്ങായിമാരാണ്. അനുഭവ പാരമ്പര്യവും ഭരണ പരിചയവുമുള്ള മികച്ച മുഖ്യമന്ത്രിയെന്നാണ് പിണറായിയെ ഗവര്‍ണര്‍ പുകഴ്ത്തിയത്. സിപിഎമ്മിനും ഗവര്‍ണറെ കുറിച്ച് നല്ല മതിപ്പാണ്. കഴിഞ്ഞദിവസം വോട്ടേഴ്സ് ദിനാചരണ ചടങ്ങില്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ ആദരവോടെ നില്ക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. സര്‍ക്കാരിന്റെ ശുപാര്‍ശകള്‍ അതേപടി അംഗീകരിക്കുകയാണ് പുതിയ ഗവര്‍ണര്‍.
കേന്ദ്രസര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നിട്ടും നയപ്രഖ്യാപന പ്രസംഗം അതേപടി വായിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ടു തടവുകാരെ വിട്ടയയ്ക്കാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ പാടെ അംഗീകരിക്കുകയായിരുന്നു. കൊലക്കേസുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്ന രാമസ്വാമി, കുഞ്ഞാളന് എന്നിവരെയാണ് വിട്ടയയ്ക്കുന്നത്. 12പേരുടെ മോചനത്തിനാണ് ജയില്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്തത്. ഇത് മന്ത്രിസഭായോഗം രണ്ടാക്കി ചുരുക്കിയാണ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. ഇവര്‍ രാഷ്ട്രീയക്കേസുകളിലാണോ ശിക്ഷിക്കപ്പെട്ടതെന്നടക്കം വിവരങ്ങള്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. അയല്‍ക്കാരനെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസുകളാണെന്ന് സര്‍ക്കാര്‍ മറുപടി നല്കി. ഇരുവരും 65ന് മേല്‍ പ്രായമുള്ളവരുമാണ്. ഇതെല്ലാം പരിഗണിച്ചാണ് മോചനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയത്. വി.എസിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍, കോളജ് പഠനകാലം മുതല്‍ വിഎസിനെക്കുറിച്ചു കേട്ടിട്ടുണ്ടെന്നും മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണറെ കണ്ടില്ലെന്ന പരാതി തീര്‍ക്കാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി അരമണിക്കൂറാണ് രാജ്ഭവനില്‍ കുടുംബസമേതം ഗവര്‍ണറുമായി ചെലവഴിച്ചത്. രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍, എന്നും രാവിലെ പ്രഭാത സവാരിക്ക് രാജ്ഭവനിലെത്താന് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ ക്ഷണിക്കുകയും ചെയ്തു. നടക്കാന്‍ താനും കൂടാമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതിന് മുഖ്യമന്ത്രി ചിരിച്ചു, മറുപടി പറഞ്ഞില്ല. പൂച്ചെണ്ടും കഥകളി രൂപവും നല്കയാണ് മുഖ്യമന്ത്രിയെയും ഭാര്യയെയും ഗവര്‍ണര്‍ സ്വീകരിച്ചത്.
സാരിയും സുഗന്ധവ്യജ്ഞനങ്ങളുമടക്കം മുഖ്യമന്ത്രിയും കൈമാറി. തികച്ചും സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്ച. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി മുഖ്യമന്ത്രി ആദ്യവര്‍ഷങ്ങളില്‍ സൗഹാര്‍ദ്ദപരമായാണ് നീങ്ങിയത്. ഇരുവരും ചേര്‍ന്ന് കേക്ക് മുറിക്കുകയും മുഖ്യമന്ത്രിക്ക് കാശ്മീരിലെ വിലയേറിയ കുങ്കുമപ്പൂവിട്ട ചായപ്പൊടി ഖാന് സമ്മാനിക്കുകയും ചെയ്തിരുന്നു. പിന്നീട് ബന്ധം മോശമായതോടെ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കല്ലാതെ മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തുമായിരുന്നില്ല. പുതിയ ഗവര്‍ണറുമായി ഇപ്പോള്‍ അനുനയത്തിലാണെങ്കിലും തർക്കങ്ങൾ ഉണ്ടാകുമെന്ന കണക്കുകൂട്ടലാണ് രാഷ്ട്രീയ നിരീക്ഷകർ പങ്കുവെക്കുന്നത്. ഗവർണറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉണ്ടായിട്ടും ഗവർണർ തന്റെ ചുമതല നിർവഹിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംവി ഗോവിന്ദൻ ഗവർണറെ പ്രശംസിച്ചത്. കഴിഞ്ഞ ഗവർണർ ഒന്നര മിനിറ്റുമാത്രം വായിച്ച് നയപ്രഖ്യാപനത്തിന്റെ ശോഭ കെടുത്താൻ ശ്രമിച്ച കാര്യം കേരളം അത്രമേൽ മറന്നുപോകുന്ന ഒന്നല്ല. രണ്ട് മണിക്കുറോളം നീണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വരച്ചിട്ടത് സർക്കാർ നടപ്പാക്കിവരുന്ന നവകേരള നിർമാണത്തിന്റെ പുരോഗതിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അടുത്തിടെ എഴുതിയ ലേഖനത്തിൽ പറഞ്ഞിരുന്നു. കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള ഏറ്റുമുട്ടലുകൾ ആയിരുന്നു മുൻപത്തെ ഗവർണർ നടത്തിയത്.
ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നും മടങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെയോ സഹപ്രവർത്തകരുടെ സാന്നിധ്യമുണ്ടായിരുന്നില്ലെന്ന് ശ്രദ്ധിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. ഇത്തരം പ്രശ്നങ്ങൾക്കിടയിലാണ് ആർലേക്കർ വന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. മുമ്പൊന്നും സംസ്ഥാനം സാക്ഷിയാകാത്ത രീതിയിലുള്ളതായിരുന്നു മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ. ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽനിന്ന് മടങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെയോ സഹപ്രവർത്തകരുടെയോ സാന്നിധ്യമുണ്ടായിരുന്നില്ലെന്നത് ഗവർണറും സംസ്ഥാനസർക്കാരും തമ്മിലുള്ള സംഘർഷങ്ങളുടെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നതായിരുന്നു. ഈ പരിസരത്തിലേക്കാണ് കേരളത്തിന്റെ ഇരുപത്തിമൂന്നാമത് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എത്തിയത്.