ന്യൂഡൽഹി: പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് മുതൽ തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷമാകും ധനമനത്രി നിർമ്മല സീതാരാമൻ സാമ്പത്തിക സർവേ അവതരിപ്പിക്കുക. പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ മാധ്യമങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും.കേന്ദ്രത്തിൻ്റെ പൊതു ബജറ്റ് നാളെയാണ് അവതരിപ്പിക്കുക.
മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ നടക്കാൻ പോകുന്നത്. എന്നാൽ തുടർച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിർത്താനും നികുതിഘടനയിലുമുള്ള പുതിയ പ്രഖ്യാപനങ്ങളുമാണ് രാജ്യം പ്രധാനമായും ഉറ്റുനോക്കുകയാണ്.