തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകത്തില്‍ പൊലീസിനോട് സഹകരിക്കാതെ പ്രതി. ഭക്ഷണം നല്‍കിയിട്ടും കഴിക്കുന്നില്ല, വെള്ളം പോലും കുടിക്കാന്‍ പ്രതി കൂട്ടാക്കുന്നില്ല.എന്നാൽ, ദേവേന്ദുവിൻ്റെ കൊലപാതകത്തിലെ കൂടൂതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
പ്രതി ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം.കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഉപദ്രവിച്ചിരുന്നതായും ദേവേന്ദുവിനെ ഹരികുമാർ എടുത്തെറിഞ്ഞിരുന്നതായും അമ്മ ശ്രീതു മൊഴി നൽകിയിട്ടുണ്ട്.കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ലെന്നാണ് ശ്രീതു പറഞ്ഞത്.