കൊച്ചി: ഗാന്ധി രക്തസാക്ഷിത്വ കുറിപ്പിൽ പരസ്പരം പോരടിച്ച് എഴുത്തുകാരായ ബെന്യാമിനും കെ ആര് മീരയും. ബെന്യാമിനെതിരായ കെ ആര് മീരയുടെ പോസ്റ്റിന് വീണ്ടും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്. വിമര്‍ശനവും പ്രവര്‍ത്തനവും അധികാരത്തിനും അപ്പക്കഷണങ്ങള്‍ക്കും വേണ്ടി മാത്രമാണെന്ന് തെറ്റായ ധാരണ കെ ആര് മീരയ്ക്ക് ഉണ്ടാകാം. ഞങ്ങള്‍ വിമര്‍ശിക്കുന്നത് ചില മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് എന്നാണ് ബെന്യാമിന്റെ മറുപടി.
കോണ്‍ഗ്രസിനെയും ഫാസിസ്റ്റ് സംഘടനയായ ഹിന്ദു മഹാസഭയെയും തമ്മില്‍ കൂട്ടിക്കെട്ടി പറഞ്ഞതിനെയാണ് വിമര്‍ശിച്ചത്. കോണ്‍ഗ്രസിനെതിരെ വിമര്‍ശനം വളരെ കാലമായി ഞങ്ങളെല്ലാം ഉയര്‍ത്തുന്നതാണ്. എങ്കിലും കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. വിമര്‍ശനം എന്തെന്ന് മീരയ്ക്ക് മനസ്സിലായിക്കാണില്ല. വ്യക്തിപരമായ അധിഷേപങ്ങളെ തള്ളുന്നുവെന്നും ബെന്യാമിന് പ്രതികരിച്ചിരുന്നു. ഗാന്ധി രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെ.ആര്. മീര ഫേസ്ബുക്കിലിട്ട കുറിപ്പാണ് വിവാദമായത്. 75 കൊല്ലമായി കോണ്‍ഗ്രസ് ശ്രമിച്ചിട്ടും ഗാന്ധിയെ തുടച്ചു നീക്കാനായിട്ടില്ല. പിന്നെയാണ് ഹിന്ദു സഭ എന്നായിരുന്നു പോസ്റ്റ്.