ഹൈദരാബാദ്: കുടുംബ വഴക്കിനെത്തുടര്‍ന്ന് തെലുങ്ക് നടന് മഞ്ചു മനോജ് അറസ്റ്റില്‍. നടന്റെ പിതാവ് മോഹന്‍ ബാബു നല്കിയ പരാതിയില്‍ തിരുപ്പതി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മില്‍ സ്വത്തു വിഭജനത്തെ ചൊല്ലി മാസങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. അടുത്തിടെയാണ് ഇവരുടെ കുടുംബത്തിലെ പ്രശ്നം പുറംലോകം അറിയുന്നത്.
മോഹന്‍ ബാബുവും ഇളയമകന് മഞ്ചു മനോജും അടുത്തിടെ സ്വത്ത് തര്‍ക്കം സംബന്ധിച്ച് പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കുടുംബത്തിനുള്ളിലെ പൊട്ടിത്തെറി എല്ലാവരുമറിഞ്ഞത്. പലപ്പോഴും മനോജ് കുടുംബത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഇടുന്ന പോസ്റ്റുകള്‍ ചര്‍ച്ചയാകാറുമുണ്ടായിരുന്നു.