റിയാദ്: സൗദിയുടെ പരമ്പരാഗത നാടോടി നൃത്തമായ മെഗാ അര്‍ദ സൗദിയ’ ത്തിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്. സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായാണ് മെഗാ അര്‍ദ സൗദിയ നടത്തിയത്. 633 കലാകാരന്മാര് പങ്കെടുത്ത ഏറ്റവും വലിയ സൗദി നൃത്ത പരിപാടി എന്ന നിലയിലാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ് നേടിയത്.
റിയാദിലെ അല്‍ ഹുക്കും പാലസ് ഏരിയയിലെ അല്‍ അദ്ല് സ്ക്വയറിലാണ് പരിപാടി അരങ്ങേറിയത്. രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്നതായിരുന്നു ഈ പരിപാടി. ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദറിന്റെ മേല്‍നോട്ടത്തിലായിരുന്നു നൃത്തം സംഘടിപ്പിച്ചത്. നാലു ദിവസം നീണ്ട സ്ഥാപക ദിനാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടാണ് മെഗാ അര്‍ദ സൗദിയ നടന്നത്.