കൊച്ചി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിയ ശേഷം സ്വയം കഴുത്തിൽ മുറിവേൽപ്പിച്ച് യുവാവ്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആളെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
എറണാകുളം മഞ്ഞുമ്മൽ പള്ളിക്ക് സമീപത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുത്തേറ്റ ഭാര്യയെ മഞ്ഞുമ്മലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.