ഷാങ്ഹായ്: ചൈനീസ് യുവാവിൽ നിന്ന് എഐ കാമുകി തട്ടിയെടുത്തത് 28,000 ഡോളർ. കൃത്രിമബുദ്ധി വികസിപ്പിച്ചെടുത്ത കാമുകിയാണ് യുവാവിൽ നിന്ന് ഇത്രയധികം പണം തട്ടിയെടുത്തത്. ‘മിസ്. ജിയാവോ’ എന്ന വ്യാജ ഐഡന്റിറ്റിയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. യതാർത്ഥമെന്ന് തോന്നുന്ന വീഡിയോയും ചിത്രങ്ങളും അടക്കം എഐ ഉപയോഗിച്ച് തട്ടിപ്പുക്കാർ നിർമ്മിച്ചതായും ചെചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സമൂഹ മാധ്യമത്തിലൂടെയാണ് വ്യാജ കാമുകിയുമായി യുവാവ് പരിചയപ്പെടുന്നത്.
ബിസിനസ് തുടങ്ങാനെന്ന് വ്യജേനയും ബന്ധുവിൻ്റെ ചികിത്സാ ചിലവുകൾക്ക് എന്ന പേരിലുമാണ് യുവാവിനോട് വൻ തുക ആവശ്യപ്പെട്ടത്. ഇതിനായി വ്യാജ ചിത്രങ്ങളും തട്ടിപ്പുകാർ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ കാമുകിയുടെ വാക്കുകൾ വിശ്വസിച്ച യുവാവ് അവർ നൽകിയ അക്കൗണ്ടിലേക്ക് ഏകദേശം 200,000 യുവാൻ (ഏകദേശം 28,000 ഡോളർ) നൽകുകയായിരുന്നു.തട്ടിപ്പുകാർ വ്യാജ ഐഡിയും മെഡിക്കൽ റിപ്പോർട്ടുകളും ഇതിനായി എഐയുടെ സഹായത്തോടെ സൃഷ്ട്ടിച്ചിരുന്നു.