തിരുവനന്തപുരം: ചൂടില്‍ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴ എത്തുന്നു. 28/02/2025, 01/03/2025 തുടങ്ങിയ തിയതികളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ച് കോഴിക്കോടും കണ്ണൂരും യെല്ലോ അലേര്‍ട്ടാണ്. ഇന്നലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴ ലഭിച്ചു. അതേസമയം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പ് ഇന്നലെ പിന്‍വലിച്ചിരുന്നു.