തിരുവനന്തപുരം: നിയമസഭയിൽ ഇന്ന് അവതരിപ്പിക്കേണ്ട സർവകലാശാല നിയമഭേദഗതി ബില്ലിൽ അനിശ്ചിതത്വം. ബില്ലിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനുമതി നൽകിയില്ല. അതേസമയം സ്വകാര്യ സർവകലാശാല ബില്ലിന് ഗവർണർ മുൻകൂർ അനുമതി നൽകിയിട്ടുണ്ട്. കുസാറ്റ്, കെ ടി യു, മലയാളം സർവകലാശാല ഭേദഗതി ബില്ലിൽ ആണ് അനിശ്ചിതത്വം തുടരുന്നത്.സ്പീക്കറുടെ റൂളിംഗ് ഉണ്ടെങ്കിൽ സർക്കാരിന് ബിൽ അവതരിപ്പിക്കാം.
ചാൻസിലറുടെ അധികാരം കുറക്കുന്ന ഭേദഗതിയിൽ ആണ് രാജ് ഭവൻ തീരുമാനം നീട്ടുന്നത്. സർവകലാശാല ഭേദഗതി ബിൽ മലയാളത്തിൽ ആയത് കൊണ്ടാണ് മുൻകൂർ അനുമതി വേണ്ടത്. സ്വകാര്യ സര്‍വകലാശാല നിയമം, സര്‍വകലാശാല നിയമഭേദഗതി എന്നിങ്ങനെ രണ്ട് ബില്ലുകളാണ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. സ്പീക്കറുടെ റൂളിങ്ങിലൂടെ ബിൽ പാസാക്കിയാലും രാജ്ഭവന്റെ അംഗീകാരം ലഭിക്കണമെന്നില്ല.