തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നിലവിൽ പാങ്ങോട് പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതിയുള്ളത്. ആവശ്യമെങ്കിൽ പ്രതിയെ ഇന്നും കൊലപാതകം നടന്ന സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. അതല്ലെങ്കിൽ, മൊഴി രേഖപ്പെടുത്തിയതിനു ശേഷം വൈകിട്ട് നാലുമണിയോടെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
പൂജപ്പുര സെൻട്രൽ ജയിലിലേക്ക് ആയിരിക്കും പ്രതിയെ മാറ്റുക. അവധിക്കുശേഷം കോടതി വീണ്ടും ചേരുമ്പോൾ കിളിമാനൂർ പൊലീസ് കേസിൽ കസ്റ്റഡി അപേക്ഷ നൽകും. ഇത് പരിഗണിച്ചതിന് ശേഷമായിരിക്കും മറ്റ് നടപടികൾ ഉണ്ടാവുക.വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. അഫാന്റെ പെരുമലയിലെ വീട്ടിലും പിതൃമാതാവ് സൽമാ ബീവിയുടെ വീട്ടിലും എത്തിച്ചാണ് പാങ്ങോട് പോലീസ് തെളിവെടുത്തത്.