കോഴിക്കോട്∙ വടകര കോട്ടപ്പള്ളി നരിക്കോത്ത് താഴെ ഓട്ടോ ഡ്രൈവറെ കനാലിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരത്തൂർ തിരുവങ്ങോത്ത് അജിത്ത് കുമാറാണ് (50) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു മൂന്നു മണിയോടെയായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ വീട്ടിൽനിന്നു ഓട്ടോയുമായി ഇറങ്ങിയതായിരുന്നു അജിത്ത്.
ഉച്ചയ്ക്കു മൂന്നുമണിയോടെ വടകര-മാഹി കനാലിന് സമീപത്ത് ഓട്ടോ നിർത്തിയിട്ടതു കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് വടകര സർക്കാർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സിപിഎം സന്തോഷ് മുക്ക് ഈസ്റ്റ് ബ്രാഞ്ചംഗമായ അജിത്ത് കുമാർ വടകര ടൗണിലെ ഓട്ടോ ഡ്രൈവറാണ്.