പാലക്കാട്: സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് പാലക്കാട് യുവാവിനെ കുത്തിക്കൊന്നു. അഞ്ചുമൂര്‍ത്തിമംഗലം സ്വദേശി മനു(24)വാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ മനുവിന്റെ സുഹൃത്ത് അഞ്ചുമൂര്‍ത്തിമംഗലം സ്വദേശി വിഷ്ണുവിനെ വടക്കഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു.
സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ആക്രമണ സമയത്ത് വിഷ്ണു മദ്യപിച്ചിരുന്നു. മനുവിന്റെ മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയതായ് പോലിസ് അറിയിച്ചു.