തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തില്‍ നിന്ന് പിണങ്ങിപ്പോയ എ. പത്മകുമാറിനെതിരേ നടപടിയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിക്കകത്ത് പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറയുന്നത് തെറ്റാണെന്നും ഗോവിന്ദൻ പറഞ്ഞു.
മെറിറ്റും മൂല്യവും വ്യക്തിപരമായി ഓരോരുത്തർക്കും ബോധ്യപ്പെടേണ്ടതാണ്. ബോധ്യപ്പെടാത്തവർക്ക് ബോധ്യപ്പെടുത്തുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഒരാള്‍ എത്രവവർഷം പ്രവർത്തിച്ചു എന്നതല്ല മാനദണ്ഡം. പഴയതും പുതിയതുമായ നേതാക്കള്‍ ചേർന്ന കൂട്ടായ നേതൃത്വം ആണ് പാർട്ടിയില്‍ വേണ്ടത്. മെറിറ്റും മൂല്യവും വ്യക്തിപരമായി ഓരോരുത്തർക്കും ബോധ്യപ്പെടേണ്ടതാണ്. പി ജയരാജനെ എന്ത് കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുത്തില്ല എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ഈ ഉത്തരം. എം സ്വരാജ് പാർട്ടിയില്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്നും അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ സ്വരാജ് കൂടുതല്‍ പങ്കെടുക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.